സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം :-
പ്രിയമുള്ളവരെ,
നമ്മുടെ ശമ്പള പരിഷ്കരണ നടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നത്. കാലാവധി കഴിഞ്ഞ് 43 മാസം പിന്നിട്ട സംസ്ഥാന – ജില്ല ബാങ്കുകളുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച നടന്നയോഗത്തിൽ വ്യത്യസ്ത തലത്തിലുള്ള ബാങ്കുകളിൽ നടക്കാനിരിക്കുന്ന ശമ്പളപരിഷ്കരണ ങ്ങളുടെ ഏകദേശചിത്രം വ്യക്തമാവുകയുണ്ടായി. കഴിഞ്ഞതവണത്തേതിൽനിന്നും വ്യത്യസ്തമായി ഫിറ്റ്മെൻറ് ബെനിഫിറ്റ് അടിസ്ഥാന ശമ്പളത്തിന് മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത് . 1.7.2012 ലെ 45% ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കുന്നതിനുള്ള നിർദ്ദേശമാണ് കമ്മീഷൻ ശുപാർശ ചെയ്തിട്ടുള്ളത്. തുടർന്നുള്ള ക്ഷാമബത്ത കണക്കാക്കുന്നതിന് വളരെ വിചിത്രമായ ഫോർമുലയാണ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത് . ഇത് അംഗീകരിച്ചാൽ ജില്ല – സംസ്ഥാന ബാങ്ക് ജീവനക്കാർക്ക് നാലുവർഷത്തിനിടെ ഒന്നു മുതൽ 12 ശതമാനം വരെയും പ്രാഥമിക സംഘങ്ങളിലെ ജീവനക്കാർക്ക് കേവലം 5 ഘഡു ക്ഷാമബത്തയിൽ മാത്രം 2 മുതൽ 12 ശതമാനം വരെയും നഷ്ടം വരും. ഇക്കാര്യം ജില്ല – സംസ്ഥാന ബാങ്കിലെ സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയും ക്ഷാമബത്ത കണക്കാക്കുന്നതിന് അവലംബിക്കേണ്ട ഫോർമുല നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
വിശ്വസ്തതയോടെ
എ കെ മുഹമ്മദലി
ജനറൽ സെക്രട്ടറി
01.11.2020
പ്രിയമുള്ളവരെ,
പ്രിയമുള്ളവരെ,
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളന പ്രഖ്യാപന കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണ ഉൽഘാടനവും സെപ്തമ്പർ 30 ഞായറാഴ്ച 2.30 ന് മലപ്പുറം ഖായിദെമില്ലത്ത് സ്മാരക സൗധത്തിൽ. താങ്കൾ കൃത്യസമയത്ത് തന്നെ പങ്കെടുക്കുമല്ലോ.
സ്നേഹപൂർവം
എ കെ മുഹമ്മദലി
ജനറൽ സെക്രട്ടറി
———————————————————————————
ദുരിതാശ്വാസ നിധിയിലേക്കുള്ള സഹകരണജീവനക്കാരുടെ സംഭാവന കേരളം നേരിട്ട പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുദിവസത്തെ ശമ്പളം സംഭാവന നൽകുവാൻ 42/18 സർക്കുലർ പ്രകാരം സഹകരണ സംഘം രജിസ്ട്രാർ അഭ്യർത്ഥിച്ചിരുന്നു. അതുപ്രകാരം ജീവനക്കാർ ആഗസ്റ്റ് മാസം തന്നെ രണ്ടുദിവസത്തെ ശമ്പളം സംഭാവന നൽകുകയും ചെയ്തിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള രാജ്യത്തെ പൗരന്മാരെന്ന നിലയിൽ പരപ്രേരണ കൂടാതെ തന്നെ പ്രാദേശികമായി രാഷ്ട്രീയ , മത , സാമൂഹ്യ , സന്നദ്ധ , സാംസ്കാരിക സംഘടനകൾ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സാമ്പത്തികസ്ഥിതിയനുസരിച്ച് ജീവനക്കാർ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട് . സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം സംഭാവന നൽകുന്നത് സംബന്ധിച്ച് 11.8.18 ന് ഉത്തരവിറങ്ങിയതിനെത്തുടർന്ന് സംഭാവന സംബന്ധിച്ച മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നതിനായി സഹകരണ വകുപ്പ് സംഘടനയുമായും ആശയവിനിമയം നടത്തിയിരുന്നു . നിർബന്ധ പിരിവ് അടിച്ചേൽപ്പിക്കരുതെന്നും ജീവനക്കാരുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് സംഭാവന നൽകാനുള്ള അവസരം ഉണ്ടാവണമെന്നും ഓഖി ദുരന്തസമയത്ത് ജീവനക്കാർ സ്വമേധയാ സംഭാവന നൽകിയത്പോലെ വിസമ്മതപത്രത്തിന് പകരമായി സമ്മതപത്രമാണ് വേണ്ടതെന്നും സംഘടന അഭിപ്രായം അറിയിച്ചിരുന്നു . സഹകരണമേഖലയിൽ SPARK സംവിധാനമില്ലാത്തതിനാൽ രണ്ടിന്റെയും ആവശ്യമില്ലെന്നും ജീവനക്കാർക്ക് കഴിയുന്ന സംഭാവന നൽകാൻ അവസരമുണ്ടാകുമെന്നുമാണ് മറുപടി ലഭിച്ചത് .തുടർന്ന് സംസ്ഥാനത്തിന്റെ പൂർവ്വസ്ഥിതി വീണ്ടെടുക്കുന്നതിനുള്ള പുനർനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 47/18 സർക്കുലർ പ്രകാരം റജിസ്ട്രാർ പുറപ്പെടുവിച്ചു .നവകേരള സൃഷ്ടിക്കായി ഒരുമാസത്തെ ശമ്പളം സംഭാവന നൽകാൻ ഉദ്ദേശിക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശം മാത്രമാണിത് . ഒരുമാസത്തെ ശമ്പളം മാത്രമേ സംഭാവനയായി നൽകാവൂ എന്ന് ഇതുകൊണ്ട് അർത്ഥമാക്കേണ്ടതില്ല .സാമ്പത്തിക സ്ഥിതി അനുസരിച്ച് എത്ര വേണമെങ്കിലും സംഭാവന നൽകാവുന്നതുമാണ് . മാത്രവുമല്ല ഇതൊരു നിർബന്ധിത പിരിവായി വ്യാഖ്യാനിക്കേണ്ട കാര്യവുമില്ല . ധനമന്ത്രി തോമസ് ഐസക്കും വ്യവസായമന്ത്രി ഇ പി ജയരാജനും ഗവൺമെൻറ് ചീഫ് സെക്രട്ടറിയും അർഥശങ്കക്കിടയില്ലാത്തവിധം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തതുമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ഹരജി പരിഗണിക്കവെ ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളതുമാണ് .ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പോലും നിർബന്ധമായി പിടിച്ചെടുക്കുവാൻ ആർക്കും അധികാരമില്ലെന്നകാര്യവും കോടതി വ്യക്തമാക്കുകയുണ്ടായി. ആയതിനാൽ നവകേരള സൃഷ്ടിക്കായുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക. വെബ് സൈറ്റിൽ നിന്നും (CEO > CEO Downloads > DONATION TO CMDRF )ഡൗൺലോഡ് ചെയ്ത് സെപ്റ്റംബർ 28 ന് മുമ്പായി ബാങ്ക് സെക്രട്ടറിക്ക് കൈമാറാവുന്നതാണ്. എ കെ മുഹമ്മദലി
ജനറൽ സെക്രട്ടറി
കോഴിക്കോട്
20.09.2018
————————————————————————————————–
|
|
CO-OPERATIVE EMPLOYEES ORGANISATION
KERALA STATE COMMITTEE
www.ceokerala.org ceokeralastate@gmail.com
ഡിഎ 4 ഓ 6 ഓ ?
നമ്മുടെ ശമ്പള പരിഷ്കരണത്തിൽ ആകെ 64 % DA ആയിരുന്നു ലയിപ്പിച്ചത്.(1.4.09 ൽ 24% + 1.4.14 ൽ 40% = 64%). കേരള സർക്കാർ ജീവനക്കാരുടെ 1.7.09 ലെ പരിഷ്കരണത്തിലും 64% DA ആയിരുന്നു ലയിപ്പിച്ചിരുന്നത്. 1.7.14 ലെ ശമ്പള പരിഷ്കരണം ഒപ്ട് ചെയ്യാതെ 1.7.09 ലെ സ്കെയിലിൽ തുടരുന്ന സർക്കാർ ജീവനക്കാർക്ക് 1.1.16 ലെ DA 92 + 6 = 98 % ആണ് . എങ്കിൽ പിന്നെ എന്തുകൊണ്ട് നമുക്ക് മാത്രം 92 + 4 = 96 % DA ? ന്യായമായ DA നേടിഎടുക്കാൻ നമുക്ക് കൈകോർക്കാം.
PERIOD | Central Pre-revised DA | Merged DA(1.4.09) | Balance DA | Merged DA(1.4.14) | Balance DA | Central Revised DA | (Central Revised DA-27) |
01/01/2009 |
64 | 0 | 64 | ||||
01/04/2009 |
64 |
24 |
32 |
||||
01/07/2009 |
73 |
24 | 40 | 27 |
0 |
||
01/01/2010 |
87 | 24 | 51 | 35 |
8 |
||
01/07/2010 |
103 |
24 | 64 | 45 |
18 |
||
01/01/2011 |
115 |
24 | 73 | 51 |
24 |
||
01/07/2011 |
127 |
24 | 83 | 58 |
31 |
||
01/01/2012 |
139 |
24 | 93 | 65 |
38 |
||
01/07/2012 |
151 |
24 | 103 | 72 |
45 |
||
01/01/2013 |
166 |
24 | 114 | 80 |
53 |
||
01/07/2013 |
183 |
24 | 128 | 90 |
63 |
||
01/01/2014 |
200 |
24 | 142 | 100 |
73 |
||
01/04/2014 |
200 |
24 | 142 | 40 | 73 | 100 |
73 |
01/07/2014 |
212 |
24 | 152 | 40 | 80 | 107 |
80 |
01/01/2015 |
223 |
24 | 160 | 40 | 86 | 113 |
86 |
01/07/2015 |
234 |
24 | 169 | 40 | 92 | 119 |
92 |
01/01/2016 | 245 |
24 |
178 | 40 | 98 | 125 |
98 |
വിശ്വസ്തതയോടെ
എ കെ മുഹമ്മദലി
ജനറൽ സെക്രട്ടറി
കോഴിക്കോട്
17.06.2016
———————————————————————————————————————————
CO-OPERATIVE EMPLOYEES ORGANISATION
KERALA STATE COMMITTEE
www.ceokerala.org ceokeralastate@gmail.com
ജന പ്രതിനിധികൾക്ക് സ്വീകരണവും സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പും
ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച സി . ഇ . ഒ മെമ്പർമാർക്ക് സ്വീകരണവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും 27.12.2015 ഞായറാഴ്ച 3.00 PM ന് മലപ്പുറം ടീച്ചേർസ് ലോഞ്ചിൽ . താങ്കളും പ്രധാന പ്രവർത്തകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു .
വിശ്വസ്തതയോടെ
എ കെ മുഹമ്മദലി
ജനറൽ സെക്രട്ടറി
കോഴിക്കോട്
20.12.2015
—————————————————————————————————————————————–
മാന്യരെ,
ശമ്പള പരിഷ്കരണ കമ്മിറ്റി മുമ്പാകെ വ്യക്തമായ നിർദ്ദേശങ്ങളാണ് C E O സമർപ്പിച്ചിരുന്നത്. ആനുപാതികമായ വർദ്ധനവ് ഇന്ക്രിമെന്റ്റിൽ അനുവദിച്ച് കിട്ടിയിട്ടില്ലെങ്കിലും മൊത്തത്തിൽ മോശമല്ലാത്ത ശമ്പള വർദ്ധനവ് നമുക്ക് നേടിയെടുക്കുവാൻ കഴിഞ്ഞു. അപാകതകൾ പരിഹരിച്ച് കിട്ടുന്നതിനുള്ള ശ്രമം നാം തുടർന്ന് വരികയാണ്. ശമ്പള പരിഷ്കരണ ഉത്തരവ് DOWNLOAD CENTER >> Pay Revisions എന്ന മെനുവിൽ നിന്നും Download ചെയ്യാവുന്നതും PAY REVISION CALCULATOR ഉപയോഗിച്ച് ശമ്പളം നിർണയിക്കാവുന്നതുമാണ്.
30.11.2014 ഞായറാഴ്ച 2.30 ന് പെരിന്തൽമണ്ണ KPM Residency യിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം സംഘടനക്ക് സ്വന്തമായി ഓഫീസ് നിർമിക്കാൻ തീരുമാനിച്ചിരുന്നു . പരിഷ്ക്കരിച്ച ശമ്പള സ്കെയിലിലെ ഒരു ദിവസത്തെ ശമ്പളം ഓഫീസ് നിർമ്മാണത്തിന് ഒന്നാം ഗഡുവായി ഓരോ മെമ്പറും സംഭാവന നല്കേണ്ടതാണ് . പുതിയ ശമ്പള സ്കെയിൽ opt ചെയ്യുന്ന മാസത്തെ ഒരു ദിവസത്തെ വേതനമാണ് നൽകേണ്ട്ടത് (Basic+DA+HRA). ഇതൊന്നിച്ചുള്ള Proforma സംഘം തലത്തിൽ ക്രൊഡീകരിച് യുണിറ്റ് – താലുക്ക് – ജില്ല കമ്മറ്റികൾ മുഖേനയാണ് കളക്ഷൻ നടത്തേണ്ടത്. Proforma യുടെ ഓരോ കോപ്പി യുണിറ്റ് – താലുക്ക് – ജില്ല കമ്മറ്റികൾ സുക്ഷിക്കേണ്ടതും ഒരു കോപ്പി സംസ്ഥാന കമ്മറ്റിക്ക് നൽകേണ്ടതുമാണ്. ഫണ്ട് സമാഹരണം സമയബന്ധിതമായി പൂർത്തീകരിക്കുവാൻ എല്ലാ മെമ്പർമാരോടും അഭ്യർത്ഥിക്കുന്നു .
അഭിവാദനങ്ങളോടെ…
എ കെ മുഹമ്മദലി
ജനറൽ സെക്രട്ടറി
കോഴിക്കോട്
02.10.2015
CO-OPERATIVE EMPLOYEES ORGANISATION
…………………..SCB/Society …………………….Taluk …………………..District
Sl No. |
Name | Option Date | Salary as onOption Date |
Contribution |
TOTAL |
—————————————————————————————————————————————–
മാന്യരെ,
സംഘടനയുടെ വെബ് സൈറ്റ് ലോഞ്ചിങ്ങും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധമായ ഏകദിന പഠന ക്ലാസും 02.10.2015 വെള്ളി രാവിലെ 9.30 ന് തൃശൂർ ചേമ്പർ ഹാളിൽ . പ്രോഗ്രാം നോട്ടീസും റജിസ്ട്രേഷൻ വിവരങ്ങളും CEO >> Events . താങ്കളെ സ്നെഹപൂർവം ക്ഷണിക്കുന്നു .
വിശ്വസ്തതയോടെ
എ കെ മുഹമ്മദലി
ജനറൽ സെക്രട്ടറി
കോഴിക്കോട്
19.09.2015