Message Corner

 


കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഓർഗനൈസേഷൻ
                                          (സി ഇ ഒ )
                            ഓൺലൈൻ മെമ്പർഷിപ്പ് 
                  താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
——————————————————————————————————————————

 

സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം :-

പ്രിയമുള്ളവരെ,

നമ്മുടെ ശമ്പള പരിഷ്കരണ നടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നത്. കാലാവധി കഴിഞ്ഞ് 43 മാസം പിന്നിട്ട സംസ്ഥാന – ജില്ല ബാങ്കുകളുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച നടന്നയോഗത്തിൽ വ്യത്യസ്ത തലത്തിലുള്ള ബാങ്കുകളിൽ നടക്കാനിരിക്കുന്ന ശമ്പളപരിഷ്കരണ ങ്ങളുടെ ഏകദേശചിത്രം വ്യക്തമാവുകയുണ്ടായി. കഴിഞ്ഞതവണത്തേതിൽനിന്നും വ്യത്യസ്തമായി ഫിറ്റ്മെൻറ് ബെനിഫിറ്റ് അടിസ്ഥാന ശമ്പളത്തിന് മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത് . 1.7.2012 ലെ 45% ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കുന്നതിനുള്ള നിർദ്ദേശമാണ് കമ്മീഷൻ ശുപാർശ ചെയ്തിട്ടുള്ളത്. തുടർന്നുള്ള ക്ഷാമബത്ത കണക്കാക്കുന്നതിന് വളരെ വിചിത്രമായ ഫോർമുലയാണ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത് . ഇത് അംഗീകരിച്ചാൽ ജില്ല – സംസ്ഥാന ബാങ്ക് ജീവനക്കാർക്ക് നാലുവർഷത്തിനിടെ ഒന്നു മുതൽ 12 ശതമാനം വരെയും പ്രാഥമിക സംഘങ്ങളിലെ ജീവനക്കാർക്ക് കേവലം 5 ഘഡു ക്ഷാമബത്തയിൽ മാത്രം 2 മുതൽ 12 ശതമാനം വരെയും നഷ്ടം വരും. ഇക്കാര്യം ജില്ല – സംസ്ഥാന ബാങ്കിലെ സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയും ക്ഷാമബത്ത കണക്കാക്കുന്നതിന് അവലംബിക്കേണ്ട ഫോർമുല നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

വിശ്വസ്തതയോടെ

എ കെ മുഹമ്മദലി

ജനറൽ സെക്രട്ടറി

01.11.2020

—————————————————————————————————————————————–
കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഓർഗനൈസേഷൻ
                                  (സി ഇ ഒ )
ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

പ്രിയമുള്ളവരെ,

സഹകരണ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്ന പ്രസ്ഥാനമാണ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ . ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സർക്കാർ നിലപാടിനെതിരെ സെപ്റ്റംബർ 29 ചൊവ്വാഴ്ച നാലുമണിക്ക് ജില്ല – താലൂക്ക് കേന്ദ്രങ്ങളിൽ C E O സായാഹ്നധർണ സംഘടിപ്പിക്കുകയാണ്.
ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, കുടിശ്ശികയുള്ള രണ്ടു ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കുക , പ്രാഥമിക വായ്പ സംഘങ്ങളുടെ അവധി N I Act ന് വിധേയമായി ക്രമീകരിക്കുക , 1:4 എന്നത് യുക്തിസഹമാക്കി ചട്ടം ഭേദഗതി ചെയ്യുക , സുരക്ഷ പെൻഷൻ ഇൻസെൻറീവ് കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ധർണയിൽ ഉന്നയിക്കുന്നത്.
സായാഹ്നധർണ വിജയിപ്പിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് ജില്ല – താലൂക്ക് കമ്മറ്റികൾ ഉടൻ രൂപം നൽകേണ്ടതാണ്.
സ്നേഹപൂർവ്വം
എ.കെ. മുഹമ്മദലി
ജനറൽ സെക്രട്ടറി
20.09.2020
————————————————————————————————————————————-

പ്രിയമുള്ളവരെ,
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളന പ്രഖ്യാപന കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണ ഉൽഘാടനവും സെപ്തമ്പർ 30 ഞായറാഴ്ച 2.30 ന് മലപ്പുറം ഖായിദെമില്ലത്ത് സ്മാരക സൗധത്തിൽ. താങ്കൾ കൃത്യസമയത്ത് തന്നെ പങ്കെടുക്കുമല്ലോ.
സ്നേഹപൂർവം
എ കെ മുഹമ്മദലി
ജനറൽ സെക്രട്ടറി
———————————————————————————

CO-OPERATIVE EMPLOYEES ORGANISATION

KERALA STATE COMMITTEE

www.ceokerala.org                                                                                               ceokeralastate@gmail.com

ഡിഎ  4 ഓ  6 ഓ  ?

നമ്മുടെ ശമ്പള പരിഷ്കരണത്തിൽ ആകെ 64 % DA ആയിരുന്നു ലയിപ്പിച്ചത്.(1.4.09 ൽ 24% + 1.4.14 ൽ 40% = 64%). കേരള സർക്കാർ ജീവനക്കാരുടെ 1.7.09 ലെ പരിഷ്കരണത്തിലും 64% DA ആയിരുന്നു  ലയിപ്പിച്ചിരുന്നത്. 1.7.14 ലെ  ശമ്പള പരിഷ്കരണം ഒപ്ട് ചെയ്യാതെ 1.7.09 ലെ സ്കെയിലിൽ തുടരുന്ന  സർക്കാർ  ജീവനക്കാർക്ക്    1.1.16  ലെ  DA 92 + 6 = 98 % ആണ് . എങ്കിൽ പിന്നെ എന്തുകൊണ്ട് നമുക്ക് മാത്രം  92 + 4 = 96 % DA ? ന്യായമായ DA നേടിഎടുക്കാൻ  നമുക്ക് കൈകോർക്കാം.

 

PERIOD Central Pre-revised DA Merged DA(1.4.09) Balance DA Merged DA(1.4.14) Balance DA Central Revised DA (Central Revised DA-27)

01/01/2009

64 0 64
01/04/2009

64

24

32

01/07/2009

73

24 40 27

0

01/01/2010

87 24 51 35

8

01/07/2010

103

24 64 45

18

01/01/2011

115

24 73 51

24

01/07/2011

127

24 83 58

31

01/01/2012

139

24 93 65

38

01/07/2012

151

24 103 72

45

01/01/2013

166

24 114 80

53

01/07/2013

183

24 128 90

63

01/01/2014

200

24 142 100

73

01/04/2014

200

24 142 40 73 100

73

01/07/2014

212

24 152 40 80 107

80

01/01/2015

223

24 160 40 86 113

86

01/07/2015

234

24 169 40 92 119

92

01/01/2016 245

24

178 40 98 125

98

വിശ്വസ്തതയോടെ

എ കെ മുഹമ്മദലി

ജനറൽ  സെക്രട്ടറി

കോഴിക്കോട്

17.06.2016

———————————————————————————————————————————

CO-OPERATIVE EMPLOYEES ORGANISATION

                                                                            KERALA STATE COMMITTEE

                                                      www.ceokerala.org                                   ceokeralastate@gmail.com

ജന പ്രതിനിധികൾക്ക് സ്വീകരണവും സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പും

ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച  സി  . ഇ .  ഒ   മെമ്പർമാർക്ക്   സ്വീകരണവും   സർവ്വീസിൽ   നിന്നും വിരമിക്കുന്നവർക്കുള്ള    യാത്രയയപ്പും  27.12.2015     ഞായറാഴ്ച     3.00  PM    ന്    മലപ്പുറം    ടീച്ചേർസ് ലോഞ്ചിൽ  .    താങ്കളും   പ്രധാന പ്രവർത്തകരും   കൃത്യസമയത്ത്     തന്നെ    പങ്കെടുക്കുവാൻ   താല്പര്യപ്പെടുന്നു .

വിശ്വസ്തതയോടെ

എ കെ മുഹമ്മദലി

ജനറൽ സെക്രട്ടറി

 

കോഴിക്കോട്

20.12.2015

—————————————————————————————————————————————–

മാന്യരെ,

ശമ്പള പരിഷ്കരണ കമ്മിറ്റി മുമ്പാകെ വ്യക്തമായ നിർദ്ദേശങ്ങളാണ് C E O സമർപ്പിച്ചിരുന്നത്. ആനുപാതികമായ വർദ്ധനവ്‌ ഇന്ക്രിമെന്റ്റിൽ അനുവദിച്ച്  കിട്ടിയിട്ടില്ലെങ്കിലും മൊത്തത്തിൽ മോശമല്ലാത്ത ശമ്പള വർദ്ധനവ്‌ നമുക്ക് നേടിയെടുക്കുവാൻ കഴിഞ്ഞു. അപാകതകൾ പരിഹരിച്ച് കിട്ടുന്നതിനുള്ള ശ്രമം നാം തുടർന്ന് വരികയാണ്.  ശമ്പള പരിഷ്കരണ ഉത്തരവ് DOWNLOAD CENTER >> Pay Revisions എന്ന മെനുവിൽ നിന്നും Download ചെയ്യാവുന്നതും PAY REVISION CALCULATOR ഉപയോഗിച്ച് ശമ്പളം നിർണയിക്കാവുന്നതുമാണ്.

30.11.2014 ഞായറാഴ്ച 2.30 ന് പെരിന്തൽമണ്ണ KPM Residency യിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം സംഘടനക്ക് സ്വന്തമായി ഓഫീസ് നിർമിക്കാൻ തീരുമാനിച്ചിരുന്നു . പരിഷ്ക്കരിച്ച ശമ്പള സ്കെയിലിലെ  ഒരു ദിവസത്തെ ശമ്പളം ഓഫീസ് നിർമ്മാണത്തിന് ഒന്നാം ഗഡുവായി ഓരോ മെമ്പറും സംഭാവന നല്കേണ്ടതാണ് . പുതിയ ശമ്പള സ്കെയിൽ opt  ചെയ്യുന്ന മാസത്തെ ഒരു ദിവസത്തെ വേതനമാണ് നൽകേണ്ട്ടത് (Basic+DA+HRA). ഇതൊന്നിച്ചുള്ള Proforma സംഘം തലത്തിൽ ക്രൊഡീകരിച് യുണിറ്റ് – താലുക്ക് – ജില്ല കമ്മറ്റികൾ മുഖേനയാണ്‌ കളക്ഷൻ നടത്തേണ്ടത്. Proforma യുടെ ഓരോ കോപ്പി  യുണിറ്റ് – താലുക്ക് – ജില്ല കമ്മറ്റികൾ സുക്ഷിക്കേണ്ടതും ഒരു കോപ്പി സംസ്ഥാന കമ്മറ്റിക്ക് നൽകേണ്ടതുമാണ്. ഫണ്ട് സമാഹരണം സമയബന്ധിതമായി പൂർത്തീകരിക്കുവാൻ എല്ലാ മെമ്പർമാരോടും അഭ്യർത്ഥിക്കുന്നു .

അഭിവാദനങ്ങളോടെ…

എ കെ മുഹമ്മദലി

ജനറൽ സെക്രട്ടറി

 

കോഴിക്കോട്

02.10.2015

CO-OPERATIVE EMPLOYEES ORGANISATION

…………………..SCB/Society       …………………….Taluk           …………………..District

Sl No.

Name Option Date Salary as onOption Date

Contribution

                                                                 TOTAL

—————————————————————————————————————————————–

മാന്യരെ,

സംഘടനയുടെ വെബ്‌ സൈറ്റ് ലോഞ്ചിങ്ങും ജീവനക്കാരുടെ സേവന വേതന  വ്യവസ്ഥകൾ സംബന്ധമായ ഏകദിന പഠന ക്ലാസും 02.10.2015 വെള്ളി  രാവിലെ 9.30 ന് തൃശൂർ ചേമ്പർ ഹാളിൽ . പ്രോഗ്രാം  നോട്ടീസും  റജിസ്ട്രേഷൻ വിവരങ്ങളും CEO >> Events . താങ്കളെ സ്നെഹപൂർവം   ക്ഷണിക്കുന്നു .

വിശ്വസ്തതയോടെ

എ കെ മുഹമ്മദലി

ജനറൽ സെക്രട്ടറി

കോഴിക്കോട്

19.09.2015

 

Copyrights @ ceokerala.org
Powered By : Anvey Technologies